Cricket | മൂന്നാം ടി20-യിൽ സഞ്ജുവിനെ നിലനിർത്തി; ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു
പല്ലെകേലെ: (KVARTHA) മൂന്നാം ടി20-യിൽ സഞ്ജുവിനെ നിലനിർത്തി. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു.
ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തിയപ്പോൾ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർക്കും അവസരം ലഭിച്ചു. റിഷഭ് പന്ത്, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകി.
രണ്ടാം ടി20യിൽ ഗോൾഡൻ ഡക്ക് ആയെങ്കിലും മൂന്നാം മത്സരത്തിലും സഞ്ജുവിനെ നിലനിർത്താൻ തീരുമാനിച്ചത് ടീം മാനേജ്മെന്റിന്റെ വിശ്വാസം പ്രതിഫലിപ്പിക്കുന്നു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി രണ്ടാം ടി20യിൽ സഞ്ജു ഓപ്പണിംഗ് ചെയ്തിരുന്നു.
ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയിൽ കളിക്കും.