Cricket | സഞ്ജുവിനെ ഒഴിവാക്കില്ലെന്ന് സൂര്യ; മൂന്നാം ടി20യിൽ കളിക്കുമെന്ന് സൂചന
ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി
കൊളംബൊ: (KVARTHA) രണ്ടാം ടി20യിൽ മലയാളി താരം സഞ്ജു സാംസൺ ആദ്യ പന്തിൽ പുറത്തായെങ്കിലും, മൂന്നാം ടി20യിലും അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൂര്യ ഈ കാര്യം പറഞ്ഞത്. സഞ്ജുവിന് പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സൂര്യ വ്യക്തമാക്കി. സഞ്ജുവിന് ഒരു മത്സരം മാത്രമേ ലഭിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ടി20 യും വിജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തിട്ടുണ്ട്. സൂര്യകുമാർ യാദവ് 26 റൺസും യശസ്വി ജയ്സ്വാൾ 30 റൺസും നേടി. മഴയെ തുടർന്ന് ലക്ഷ്യം കുറഞ്ഞിട്ടും ഇന്ത്യ എളുപ്പത്തിൽ വിജയം നേടി.
അടുത്ത മത്സരത്തിൽ റിസർവ് താരങ്ങൾക്ക് അവസരം നൽകുന്ന കാര്യം പരിഗണിക്കുമെന്നും സൂര്യ വ്യക്തമാക്കി.