Celebration | സഞ്ജു സാംസന്റെ മുപ്പതാം ജന്മദിനം ആഘോഷമാക്കി ഇന്ത്യന്‍ ടീം; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ബിസിസിഐ
● ടീം അംഗങ്ങളും സ്റ്റാഫും കോച്ച് വിവി എസ് ലക്ഷമണുമെല്ലാം ആഘോഷത്തില്‍ പങ്കാളികളായി
● ബസ് യാത്രയ്ക്കിടെ ടീമംഗങ്ങള്‍ സഞ്ജുവിന് പിറന്നാള്‍ ആശംസിച്ചു
● കേക്ക് മുറി ഹോട്ടലിലെത്തിയ ശേഷം
● സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്
ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ മുപ്പതാം ജന്മദിനം ആഘോഷമാക്കി ഇന്ത്യന്‍ ടീം. ടീം അംഗങ്ങളും സ്റ്റാഫും കോച്ച് വിവി എസ് ലക്ഷമണുമെല്ലാം ആഘോഷത്തില്‍ പങ്കാളികളായി. ഇതിന്റെ വീഡിയോ ബിസിസിഐ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയ്ക്കായി എത്തിയ ടീമിനൊപ്പമാണ് ഇപ്പോള്‍ സഞ്ജു. പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ നിന്ന് സെഞ്ചൂറിയനിലേക്ക് മൂന്നാം മത്സരത്തിനായുള്ള യാത്രയ്ക്കിടെയാണ് ടീം അംഗങ്ങള്‍ സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
Gqeberha ✈️ Centurion
— BCCI (@BCCI) November 12, 2024
A journey ft. smiles and birthday celebrations 😃🎂#TeamIndia | #SAvIND pic.twitter.com/KnP1Bb1iA1
ബസ് യാത്രയ്ക്കിടെ ടീമംഗങ്ങള്‍ സഞ്ജുവിന് പിറന്നാള്‍ ആശംസിക്കുന്നതും പിന്നീട് ടീം ഹോട്ടലിലെത്തിയ ശേഷം കേക്ക് മുറിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ബുധനാഴ്ചയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം.
സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
#SanjuSamson #BirthdayCelebration #IndianCricket #BCCI #T20Series #TeamIndia