Honeymoon | സ്വിറ്റ് സര്‍ലന്‍ഡില്‍ ഭാര്യയ്‌ക്കൊപ്പം അടിച്ചുപൊളിച്ച് ശുഐബ് മാലിക്; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ലാഹോര്‍: (KVARTHA) സ്വിറ്റ് സര്‍ലന്‍ഡില്‍ ഭാര്യയ്‌ക്കൊപ്പം അടിച്ചുപൊളിച്ച് പാകിസ്താന്‍ ക്രികറ്റ് മുന്‍ താരം ശുഐബ് മാലിക്. ഭാര്യയും നടിയുമായ സന ജാവേദിനൊപ്പം സ്വിറ്റ് സര്‍ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ മാലിക് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സനയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ വൈറലായിക്കഴിഞ്ഞു.
സ്വിറ്റ് സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കനില്‍ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും സനയും ശുഐബും മലനിരകളിലുടെ ശാന്തമായി ബോട്ട് സവാരി നടത്തുന്ന ചിത്രങ്ങളും ഇവയിലുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
ഇന്‍ഡ്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിഞ്ഞശേഷം ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ശു ഐബിനും സാനിയ മിര്‍സയ്ക്കും ഇസ്ഹാന്‍ മാലിക് എന്ന മകനുണ്ട്. ഇസ് ഹാനുവേണ്ടി ഇരുവരും രക്ഷാകര്‍തൃത്വം പങ്കിടുന്നത് ഇപ്പോഴും തുടരുന്നു.
സാനിയയും മാലിക്കും വേര്‍പിരിഞ്ഞ വിവരം പുറത്തുവരുന്നത് സനയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ ഇരുവരും വേര്‍പിരിഞ്ഞതായുള്ള ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
#Switzerland, #ViralPhotos, #CelebrityCouple, #SocialMedia