SL vs NZ | പൊരുതി തോറ്റ് രചിന്‍ രവീന്ദ്ര; ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെ തകർത്ത് ശ്രീലങ്കയ്ക്ക് 63 റൺസ് ജയം
● രചിൻ രവീന്ദ്ര 92 റൺസ് നേടി.
● പ്രഭാത് ജയസൂര്യ ഒമ്പത് വിക്കറ്റ് നേടി.
കൊളംബോ: (KVARTHA) ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് 63 റൺസിന്റെ വിജയം. 275 റൺസ് വിജയലക്ഷ്യത്തോടെ ബാറ്റിംഗ് ചെയ്ത ന്യൂസിലൻഡ് 211 റൺസിൽ കൂടാരം കയറുകയായിരുന്നു.
അഞ്ചാം ദിവസം 207/8 എന്ന നിലയിൽ കളി ആരംഭിച്ച കിവീസിന് നാല് റൺസ് മാത്രമേ ചേർക്കാൻ സാധിച്ചുള്ളൂ. രചിൻ രവീന്ദ്ര 92 റൺസ് നേടി ന്യൂസിലൻഡിന് വിജയത്തിന്റെ അരികിലെത്തിച്ചെങ്കിലും പ്രഭാത് ജയസൂര്യയുടെ വിക്കറ്റ് വീഴ്ചയിൽ അവരുടെ പ്രതീക്ഷകൾ പൊളിഞ്ഞു. ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗിസ്.
മത്സരത്തിലെ താരമായി മാറിയ പ്രഭാത് ജയസൂര്യ ഒമ്പത് വിക്കറ്റ് നേടി. ന്യൂസിലൻഡിന്റെ മറ്റ് ബാറ്റ്‌സ്മാൻമാർക്ക് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല.
ആദ്യ ഇന്നിംഗ്സിൽ 35 റൺസിന്റെ ലീഡ് നേടിയ കിവീസ് രണ്ടാം ഇന്നിംഗ്‌സിൽ പതറി. വിജയത്തോടെ രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ലങ്ക മുന്നിൽ എത്തി. രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും. തുടർന്ന് ന്യൂസിലൻഡ് ഇന്ത്യയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിക്കും.
സ്കോര്‍ ശ്രീലങ്ക 305, 309, ന്യൂസിലന്‍ഡ് 340, 211.
#SLvNZ, #TestCricket, #Cricket, #SriLanka, #NewZealand, #CricketMatch, #Sports, #CricketNews