Cricket | പുരാന്‍ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിന്‍ഡീസ്; ആദ്യ ടി20യില്‍ ഏഴ് വിക്കറ്റ് ജയം

 
West Indies beat South Africa by 7 wickets in first T20I
West Indies beat South Africa by 7 wickets in first T20I

Photo Credit: Instagram/ Nicholas Pooran

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം തിങ്കളാഴ്‌ച നടക്കും.

ആന്‍റിഗ്വ: (KVARTHA) ദക്ഷിണാഫ്രിക്കയുമായുള്ള  ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ട്രിസ്റ്റൻ സ്റ്റബ്സിന്റെ അർദ്ധസെഞ്ചുറി മികവില്‍ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിനായി അലിക് അത്താനസെയും ഷായ് ഹോപ്പും ചേർന്ന് തകർപ്പൻ തുടക്കമിട്ടു. പിന്നീട് പുരാൻ 26 പന്തിൽ 65 റൺസെടുത്തുകൊണ്ട് വിജയം എളുപ്പമാക്കി. ഏഴ് സിക്സറുകളും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റൻ സ്റ്റബ്സും പാട്രിക് ക്രുഗറും അർദ്ധസെഞ്ചുരി നേടിയെങ്കിലും പവർപ്ലേയിലെ വിക്കറ്റ് നഷ്ടങ്ങൾ ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചു. വെസ്റ്റിൻഡീസിന് വേണ്ടി മാത്യു ഫോർഡെ മൂന്ന് വിക്കറ്റും ഷമർ ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം തിങ്കളാഴ്‌ച നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia