മൂന്നാം ടി20യിൽ എട്ട് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്.
ട്രിനിഡാഡ്: (KVARTHA) ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്. മൂന്ന് മത്സരമുള്ള ടി20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം 13 ഓവറായി ചുരുക്കിയിരുന്നു.
മൂന്നാം ടി20യിൽ എട്ട് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറിൽ 108 റൺസ് നേടി. ട്രിസ്റ്റൻ സ്റ്റബ്സ് 40 റൺസും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം 20 റൺസും നേടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്കോർ സമ്മാനിച്ചത്. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഷായ് ഹോപ്പ് (42 ) നിക്കോളാസ് പുരാൻ (35 ) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ലക്ഷ്യം എളുപ്പമാക്കി. ഷിമ്രോണ്‍ ഹെറ്റ്മെയർ 31 റൺസും നേടി. നാലാം ഓവറിൽ പുരാൻ പുറത്തായായിട്ടും ഷായ് ഹോപ്പും ഹെറ്റ്മെയറും ചേർന്ന് വിൻഡീസിനെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കിയിരുന്നെങ്കിലും, ടി20യിൽ വെസ്റ്റ് ഇൻഡീസിന്റെ ആധിപത്യം വ്യക്തമായി.