ചീനിക്കുഴിയിലെ കൊലപാതകം; കൃത്യമായ പ്ലാനിങ്ങോടെയെന്ന് പൊലീസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അറസ്റ്റിലായ പ്രതി

 


ഇടുക്കി: (www.kvartha.com 19.03.2022) തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കാരണമറിഞ്ഞ പൊലീസ് ഞെട്ടി. ചീനക്കുഴിയിലെ മുഹമ്മദ് ഫൈസല്‍, ഭാര്യ ശീബ, മക്കളായ മെഹര്‍, അസ്ന എന്നിവരാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെയാണ് ഹമീദ് വീടിന് തീയിട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി.

  
ചീനിക്കുഴിയിലെ കൊലപാതകം; കൃത്യമായ പ്ലാനിങ്ങോടെയെന്ന് പൊലീസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അറസ്റ്റിലായ പ്രതി


മകന് സ്വത്ത് എഴുതി കൊടുത്തിട്ടും മതിയായ സംരക്ഷണം നല്‍കാത്തതിലുള്ള പകയാണ് തന്നെ ഈ കടുങ്കൈക്ക് പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തീ അണക്കാതിരിക്കാന്‍ വാടെര്‍ ടാങ്കിലെ വെള്ളമെല്ലാം ഒഴുക്കി വിടുകയും പൈപ് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. വീടിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹമീദ് പെട്രോള്‍ വീട്ടില്‍ കരുതിയിരുന്നു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടുവെന്നും സൂചനയുണ്ട്. നാട്ടുകാരാണ് തീയണച്ചത്. അപ്പോഴേക്കും നാല് പേരും മരിച്ചിരുന്നു. പൊലീസ് എത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

Keywords:  Top-Headlines, Idukki, News, Crime, Burnt to death, Family, Father, Kerala, Arrest, Police, Petrol, Investigates, Cheenikkuzhi murder case.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia