കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന 11 അംഗ സംഘം യുപിയില്‍ അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com 23.05.2021) കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന 11 അംഗ സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ മറിച്ചു വില്‍ക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

ഏപ്രില്‍ 12ന് പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 15 ദിവസം മാത്രം പ്രായമായ മകനെ തട്ടിയെടുത്തുവെന്ന് മാതാവ് ഫാത്തിമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫാത്തിമയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു. 

കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന 11 അംഗ സംഘം യുപിയില്‍ അറസ്റ്റില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 11 അംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. ഒരു ഡസനോളം കുട്ടികളെ ഇവര്‍ മോഷ്ടിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

Keywords:  Lucknow, News, National, Arrest, Arrested, Crime, Police, Children, Case, Complaint, 11 members of abduction gang arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia