Infanticide | 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പിടിയിലായ 12 കാരിയെ  കൗൺസിലിങിന് വിധേയമാക്കും

 
Pappinissery Investigation into the case of the murder of a child by throwing him into a well
Pappinissery Investigation into the case of the murder of a child by throwing him into a well

Photo: Arranged

● കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കി.
● മാനസികനില പരിഗണിച്ച് വിദഗ്ധ കൗൺസിലിംഗ് നൽകും.
● കൗൺസിലിംഗിന് ശേഷം കുട്ടിയെ ഗേൾസ് ഹോമിലേക്ക് മാറ്റും.

 

വളപട്ടണം: (KVARTHA) പാപ്പിനിശേരി മാങ്കടവ്  പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 12 വയസുകാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യു സി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.

തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 

സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ ഇടാൻ 12 കാരിയെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പറഞ്ഞത്. കുട്ടിയെ കഴിഞ്ഞ ദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവിൻ്റെ സഹോദരൻ്റെ മകളാണ് പൊലീസ് പിടിയിലായ 12 വയസുകാരി.

A 12-year-old girl arrested for throwing a 4-month-old baby into a well in Pappinisseri, Kannur, was presented before the Child Welfare Committee (CWC). The CWC stated that the child needs care and protection and decided to provide counseling considering her mental state. She will later be moved to a girls' home in Kannur but will remain temporarily at her current location. Police reported that the girl, an orphan living with the baby's parents, felt neglected after their own child was born, which led to the infanticide.

#Infanticide #ChildCrime #JuvenileJustice #KeralaNews #Kannur #CWC

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia