Court Verdict | അശ്വിനി കുമാര്‍ വധം: മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍, ശിക്ഷാവിധി 4 ന്; 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

 
13 acquitted in Ashwini Kumar murder case, 1 convicted
13 acquitted in Ashwini Kumar murder case, 1 convicted

Photo: Arranged

●  13 പേരെ വെറുതെ വിട്ടതിനെതിരെ അപീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍.
●  വിധി കേള്‍ക്കാന്‍ ബിജെപി -ആര്‍എസ്എസ് നേതാക്കള്‍ എത്തിയിരുന്നു.
●  സംഘര്‍ഷം ഒഴിവാക്കാന്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.

കണ്ണൂര്‍: (KVARTHA) ഹിന്ദു ഐക്യവേദി നേതാവും 'അധ്യാത്മിക പ്രഭാഷകനും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാര്‍ (Ashwini Kumar) വധകേസില്‍ 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെ വിടുകയായിരുന്നു. 

ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 4ന് തിങ്കളാഴ്ച വിധിക്കും. 13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടതിനെതിരെ അപീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.

2005 മാര്‍ച് 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബസിനുള്ളില്‍വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 14 എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. നാല് പ്രതികള്‍ ബസിനുള്ളില്‍ ആക്രമിച്ചുവെന്നും അഞ്ച് പേര്‍ പുറത്ത് ജീപിലെത്തി ബോംബെറിഞ്ഞുവെന്നുമാണ് പൊലിസ് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 

പലതവണ മാറ്റിവെച്ചതിനുശേഷമാണ് കോടതി വിധി പ്രഖ്യാപനം നടത്തിയത്. ബിജെപി -ആര്‍എസ്.എസ് നേതാക്കള്‍ ഉള്‍പെടെ വിധി കേള്‍ക്കാന്‍ തലശേരി കോടതി വളപ്പിലെത്തിയിരുന്നു. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ബാലഗോകുലം, എബിവിപിയിലുടെ സാമൂഹികരംഗത്തെത്തിയ അശ്വിനി കുമാര്‍ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെടുന്ന അധ്യാത്മിക പ്രാസംഗികനാണ്.

#AshwiniKumar #murdercase #Kerala #NDF #courtverdict #justice #controversy #HinduAikyaVedi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia