Recovery | കണ്ണൂർ ബസിൽ 150 തോക്കിൻ തിരകൾ; ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചു

 
150 Gun Bullets Found on Bus in Kannur; One Person Questioned and Released
150 Gun Bullets Found on Bus in Kannur; One Person Questioned and Released

Photo: Arranged

● ബസിലെ യാത്രക്കാരനായ യുവാവിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
● വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിൻ്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് തിരകൾ കണ്ടെത്തിയത്.
● കസ്റ്റഡിയിലുള്ളയാൾ തന്നെയാണോ തിരകൾ കൊണ്ടുവന്നതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു.
● നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് തിരകൾ.

കണ്ണൂർ: (KVARTHA) കൂട്ടുപുഴയിൽ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ യാത്രക്കാരനായ യുവാവിനെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. കുടക് ജില്ലയിലെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിൻ്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് വ്യാഴാഴ്ച വൈകിട്ട് തിരകൾ കണ്ടെത്തിയത്.

കസ്റ്റഡിയിലുള്ളയാൾ തന്നെയാണോ തിരകൾ കൊണ്ടുവന്നതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. പോലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് തിരകൾ. നായാട്ടുസംഘങ്ങൾക്ക് വേണ്ടി കൊണ്ടുവന്നതാണോ എന്ന് സംശയിക്കുന്നു. എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിൻ്റെ നിർദേശപ്രകാരം എത്തിയ പോലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പോലീസിന് കൈമാറി. ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

150 gun bullets were found in a bag on a bus in Koottupuzha, Kannur. Police took a young passenger into custody for questioning but later released him with instructions to appear when required. The bullets, suspected to be for country-made guns and possibly intended for hunting groups, were initially found during an Excise inspection and then handed over to the police.

#Kannur #GunBullets #BusSeizure #KeralaPolice #Koottupuzha #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia