Arrested | 'അധ്യാപകയെ കുത്തിവീഴ്ത്തിയ ശേഷം സ്കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; 16കാരന് അറസ്റ്റില്‍
പാരീസ്: (www.kvartha.com) അധ്യാപികയെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ ഹൈസ്കൂല് വിദ്യാര്‍ഥിയായ 16കാരന് അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പൈറനീസ്-അറ്റ്ലാന്റിക് മേഖലയിലെ സെന്റ്-തോമസ് ഡി അക്വിന്‍ സെകന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്. സ്പാനിഷ് അധ്യാപികയായ 50കാരിയാണ് കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: അധ്യാപികയുടെ നെഞ്ചിലാണ് വിദ്യാര്‍ഥിയുടെ കുത്തേറ്റത്. അധ്യാപികയെ കുത്തിവീഴ്ത്തിയ ശേഷം സ്കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടി മുറിയിലേക്ക് ഓടിപ്പോകുകയായിരുന്നു. മുറിയിലെത്തിയ ശേഷം ഈ കുട്ടി ശാന്തനായെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
മറ്റൊരു അധ്യാപികയുടെ മുന്നില്‍ ശാന്തനായ കുട്ടി ഇവര്‍ക്ക് കത്തി കൈമാറി. പൊലീസ് വരുന്നതുവരെ മറ്റ് പ്രശ്നങ്ങളുണ്ടാക്കിയില്ല. കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.
Keywords: Paris, News, World, Arrest, Arrested, Police, Crime, Student, Teacher, 16 year old boy arrested in teacher murder case.