Found Dead | കൗമാരക്കാരി ഞെട്ടിക്കുന്ന കുറിപ്പെഴുതി ജീവനൊടുക്കി; സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു; മനസാക്ഷിയെ പിടിച്ച് കുലുക്കുന്ന വരികൾ ഇങ്ങനെ

 


ലക്‌നൗ: (www.kvartha.com) ഗാസിയാബാദിലെ കൗശാംബി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ 16 കാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉപേക്ഷിക്കണമെന്ന് കുറിപ്പെഴുതിയായിരുന്നു പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

Found Dead | കൗമാരക്കാരി ഞെട്ടിക്കുന്ന കുറിപ്പെഴുതി ജീവനൊടുക്കി; സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു; മനസാക്ഷിയെ പിടിച്ച് കുലുക്കുന്ന വരികൾ ഇങ്ങനെ

ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു സഹോദരനോടുള്ള അപേക്ഷ അടങ്ങിയ കുറിപ്പ്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും, തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും 16കാരി കുറിപ്പിൽ വിശദമാക്കിയതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്‌ച അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിലിൽ മുട്ടിയെങ്കിലും മുറിക്കുള്ളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും ഇവരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വിശദമാക്കി.

Keywords: Brother, Using Drugs, Police, Registered, POCSO, Ghaziabad, Uttar Pradesh, News, Malayalam,   16-year-old girl found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia