16 കാരിയെ പീഡിപ്പിച്ചെന്ന പരാതി; ഓടോഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവും, 45,000 രൂപ പിഴയും

 


തിരുവനന്തപുരം: (www.kvartha.com 17.09.2021) പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓടോ ഡ്രൈവറായ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സ്‌പെഷ്യല്‍ അതിവേഗ കോടതി. മലയിന്‍കീഴ് സ്വദേശി ശ്രീകുമാരന്‍ നായരെ(58) യാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍ ജയകൃഷ്ണന്‍ വിധിയില്‍ പ്രസ്താവിച്ചു.

16 കാരിയെ പീഡിപ്പിച്ചെന്ന പരാതി; ഓടോഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവും, 45,000 രൂപ പിഴയും

സംഭവത്തെ കുറിച്ച് പൊലീസ് ഡയറിയില്‍ പറയുന്നത് ഇങ്ങനെ;

2017 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പെണ്‍ക്കുട്ടി കൗഡിയാറില്‍ നിന്ന് പ്രതിയുടെ ഓടോറിക്ഷയിലാണ് കയറിയത്. ഓടോയില്‍ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയില്‍ കടന്ന് പിടിച്ച് ഉമ്മ വെക്കാന്‍ ശ്രമിച്ചു. ഭയന്നുപോയ പെണ്‍കുട്ടി ഓടോ നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല. ജവഹര്‍ നഗറിലേയ്ക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ട കുട്ടി ഓടോയില്‍ നിന്ന് ചാടി ഇറങ്ങി.

പ്രതി തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി കളഞ്ഞു. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല ആംഗ്യങ്ങളും ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചു എന്നാണ് കേസ്. ഓടോ നമ്പര്‍ കുറിച്ച് വെച്ചിരുന്ന കുട്ടി ഉടന്‍തന്നെ അച്ഛനെ വിവരം അറിയിച്ചു. അപ്പോള്‍ തന്നെ പരാതി കൊടുത്തതിനാല്‍ ഓടോ അടക്കം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പിഴകൂടാതെ സര്‍കാര്‍ നഷ്ടപരിഹാരം കൂടി നല്‍കണമെന്നും ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടെര്‍ ആര്‍എസ് വിജയ്മോഹന്‍ ഹാജരായി. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും അഞ്ച് വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

അതിനിടെ കേസിന്റെ വിചാരണ വേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി പറഞ്ഞില്ലെങ്കില്‍ ഇരയായ കുട്ടിയേയും കേസിലെ പ്രോസിക്യൂടെറായ ആര്‍ എസ് വിജയ് മോഹനേയും വധിക്കുമെന്ന് പറഞ്ഞ് കുട്ടിയുടെ അച്ഛനെ ഒരാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മൊഴി മാറ്റാന്‍ ഇര തയാറായില്ല. പേരുര്‍ക്കട പൊലീസ് ഈ കേസിന്റെയും അന്വേഷണം നടത്തിവരുന്നു.

Keywords:  16-year-old girl molested; Auto driver was sentenced to 10 years rigorous imprisonment and fined Rs 45,000, Thiruvananthapuram, News, Local News, Molestation attempt, Auto Driver, Court, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia