യുപിയില്‍ കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പന; പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരന്‍ മരിച്ചു
May 22, 2021, 12:25 IST
ലക്‌നൗ: (www.kvartha.com 22.05.2021) ഉത്തര്‍പ്രദേശില്‍ കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പന നടത്തിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ഉന്നാവിലെ ഭട്പുരിയില്‍ സ്വന്തം വീടിന് മുന്‍പില്‍ പച്ചക്കറി വില്‍ക്കുകയായിരുന്നു 17കാരനായ ഫൈസല്‍ ഹുസൈന്‍. ഇവിടെ നിന്നാണ് 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മര്‍ദനത്തെ തുടര്‍ന്ന് 17കാരന്റെ ആരോഗ്യനില ഗുരുതരമായതോടെ സമീപത്തെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ മൂന്ന് പൊലീസുകര്‍ക്കെതിരെ നടപടിയെടുത്തു. വിജയ് ചൗധരി, സീമാവത് എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഹോംഗാര്‍ഡ് സത്യപ്രകാശിനെ പിരിച്ചുവിട്ടെന്നും ഉന്നാവ് പൊലീസ് അറിയിച്ചു.
Keywords: Lucknow, News, National, Police, Hospital, Attack, Crime, Boy, 17-year-old dies in UP after alleged assaulted by police for violating ‘corona curfew’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.