പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായി പരാതി; 19 കാരന്‍ അറസ്റ്റില്‍
Mar 30, 2022, 10:51 IST
ഇടുക്കി: (www.kvartha.com 30.03.2022) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സ്റ്റെബിന്‍ എബ്രഹാം എന്ന 19 കാരനാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാകി റിമാന്‍ഡ് ചെയ്തു. 13 കാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇഷ്ടം നടിച്ച് പെണ്‍കുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇഷ്ടം നടിച്ച് പെണ്‍കുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഉദയഗിരിമേട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അലുമിനിയം ഫാബ്രികേഷന്‍ തൊഴിലാളിയാണ് പ്രതിയായ സ്റ്റെബിന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.