Shot Dead | തമിഴ്‌നാട്ടില്‍ 2 യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു; 'കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍'

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ രണ്ട് യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ താമ്പരത്തിന് അടുത്ത് ഗുഡുവഞ്ചേരില്‍ പുലര്‍ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. 

പൊലീസ് പറയുന്നത്: പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെയാണ് വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്. 

വാഹനപരിശോധനയ്ക്കിടെ അതിവേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു. കുതിച്ചെത്തിയ നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം  പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിക്കുകയായിരുന്നു.

ഇവര്‍ നാടന്‍ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ സംഭസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. 
ആക്രമണത്തിനിടെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Shot Dead | തമിഴ്‌നാട്ടില്‍ 2 യുവാക്കള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു; 'കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍'



Keywords: News, National, National-News, Crime, Crime-News, Shot Dead, Killed, Encounter, Tamil Nadu, Police, Chennai, 2 Hardened Criminals Killed In Encounter By Tamil Nadu Police Near Chennai.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia