മധ്യപ്രദേശിലെ ഗ്വാളിയോറിൽ 20 വയസുകാരി മരിച്ച സംഭവം; ദുരഭിമാനക്കൊലയെന്ന് പൊലീസ്; പിതാവും സഹോദരനും അറസ്റ്റിൽ

 


ഭോപാൽ: (www.kvartha.com 14.08.2021) മധ്യപ്രദേശിലെ ഗ്വാളിയോറിൽ 20 വയസുകാരി മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന്  പിതാവും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും അറസ്റ്റു ചെയ്തു. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളുമാണ് കേസിലെ മറ്റുപ്രതികൾ. 

ഓഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് മകൾ ആത്മഹത്യ ചെയ്തുവെന്ന വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. കേസിന്റെ തുടക്കം മുതലേ പൊലീസിന് സംശയങ്ങളുണ്ടായതിനാൽ ഫൊറൻസിക് വിദഗ്ധരെയും പരിശോധനക്കായി കൊണ്ടുവന്നു.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ 20 വയസുകാരി മരിച്ച സംഭവം; ദുരഭിമാനക്കൊലയെന്ന് പൊലീസ്; പിതാവും സഹോദരനും അറസ്റ്റിൽ

ഫൊറൻസിക് റിപോർടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്നും പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും മനസിലായതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഉണ്ടായ ചോദ്യം ചെയ്യലിലാണ് പിതാവും കുടുംബാംഗങ്ങളും കുറ്റം സമ്മതിച്ചത്. പെൺകുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് ഞങ്ങൾ ലക്ഷ്യമിട്ടതെന്നും ഇവർ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവിനൊപ്പം പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് ഒളിച്ചോടുകയായിരുന്നു. പിന്നീട് ജൂലായ് ഏഴാം തീയതിയാണ് പെൺകുട്ടി തിരിച്ചെത്തുകയും പൊലീസ് ഇവരെ മഹിളാമന്ദിരത്തിലേക്ക് അയക്കുകയും ചെയ്തത്. ജൂലായ് 31-ന് പെൺകുട്ടിയെ വീണ്ടും തിരികെ വീട്ടിലേക്ക് മടക്കിയയച്ചു. മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ സമ്മതമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് വിട്ടയച്ചത്.

എന്നാൽ വീട്ടിലേക്ക് പോയി രണ്ടാം ദിവസം പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

Keywords:  News, Madya Pradesh, Bhopal, Death, Suicide, Murder, Police, Case, Arrested, Arrest, National, India, Crime, Two arrested, 20-year-old girl killed in Gwalior, Madhya Pradesh; Two arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia