Arrested | '6 വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; 24കാരനായ മകനെ പൊലീസില്‍ ഏല്‍പിച്ച് പിതാവ്

 


വാഷിങ്ടണ്‍: (www.kvartha.com) ആറ് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 24കാരന്‍ അറസ്റ്റില്‍. ലെവിസ് ജോണ്‍സ് ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട പിതാവ് തന്നെയാണ് മകനെ പൊലീസില്‍ ഏല്‍പിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. യുഎസ്എയിലെ അലര്‍ടണിലാണ് സംഭവം നടന്നത്. പ്രതിക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്.

പൊലീസ് പറയുന്നത്: ആറ് വയസുകാരിയും മറ്റൊരു കുട്ടിയും ബന്ധുവീടിനടുത്തുള്ള ഒരു പാടത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടെയെത്തിയ ലെവിസ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോവുകയും അതിക്രൂരകമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ ഉച്ചത്തില്‍ കുട്ടിയുടെ പേര് വിളിക്കുന്നത് കേട്ടപ്പോഴാണ് ആയാള്‍ കുട്ടിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും പോയത്. 

Arrested | '6 വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; 24കാരനായ മകനെ പൊലീസില്‍ ഏല്‍പിച്ച് പിതാവ്

ഒപ്പമുണ്ടായ 11കാരിയാണ് കുട്ടിയെ കാണാനില്ലാത്ത കാര്യം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പ്രതിയായ ലെവിസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

ആ സമയത്ത് തന്റെ അച്ഛനോടൊപ്പം ഒരു ഹോടെലില്‍ താമസിക്കുകയായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങള്‍ പിതാവിന്റെ ശ്രദ്ധയിലും പെട്ടതോടെ പിതാവ് തന്നെ പൊലീസിന് വിവരങ്ങള്‍ കൈമാറുകയായിരുന്നു. പിന്നാലെ പൊലീസ് 24കാരനെ അറസ്റ്റ് ചെയ്തു.

Keywords: News, World, Crime, Girl, Molestation, Son, Father, Police, Arrest, Arrested, CCTV, Child, 24 year old man molested 6 year old girl; Arrested. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia