പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ കോളജ് അധ്യാപികയായ കാമുകിക്ക് നേരെ മുന്‍ കാമുകന്റെ പെട്രോള്‍ ആക്രമണം; അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍; പ്രതി അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 04.02.2020) പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് കോളജ് അധ്യാപികയായ കാമുകിക്ക് നേരെ മുന്‍ കാമുകന്റെ പെട്രോള്‍ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കാമുകി ഇപ്പോള്‍ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുകയാണ്. നാഗ്പുരിനടുത്ത് വാര്‍ധയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ പ്രതി വികേഷ് നഗ്രാലെയെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതനും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ വികേഷ് നഗ്രാലെ 25 കാരിയായ കോളജ് അധ്യാപികയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാവിലെ ഏഴരമണിക്ക് വാര്‍ധയിലെ ഹിഗന്‍ഘട്ടില്‍ ബസിറങ്ങി യുവതി കോളജിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പാഞ്ഞെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ കോളജ് അധ്യാപികയായ കാമുകിക്ക് നേരെ മുന്‍ കാമുകന്റെ പെട്രോള്‍ ആക്രമണം; അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍; പ്രതി അറസ്റ്റില്‍

ഇതിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതിക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നുവെന്നും രണ്ടു വര്‍ഷം മുന്‍പ് ബന്ധത്തില്‍നിന്ന് അധ്യാപിക അകന്നതിന്റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയിരുന്നു.

Keywords:  25-year-old woman College teacher assaulted, Mumbai, News, Local-News, Crime, Criminal Case, attack, Police, Arrested, Teacher, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia