'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു'; 3 പേര്‍ അറസ്റ്റില്‍
Jan 19, 2022, 10:51 IST
ഭോപാല്‍: (www.kvartha.com 19.01.2022) മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ജനുവരി 17ന് മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചമ്പല്‍ പുഴയിലെറിയുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
പീഡന വിവരം പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 'പെണ്‍കുട്ടിയെ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു' എന്ന് ഗ്വാളിയാര്‍ പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: News, National, Arrest, Arrested, Police, Case, Crime, Molestation, Girl, Killed, 3 arrested for molesting, killing minor girl in MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.