പാല്‍ അളവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്; 3 പേര്‍ക്ക് പരിക്ക്
Jul 25, 2021, 10:42 IST
പട്‌ന: (www.kvartha.com 25.07.2021) പാല്‍ അളവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നടന്ന വെടിവെയ്പില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്നുപേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ബഗുസരായ് ജില്ലയിലെ ചാന്ദ്പുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. കേസില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമവാസിയായ സന്ദീപ് കുമാര്‍ പാല്‍ കച്ചവടക്കാരനായ സുധീര്‍ കുമാറിന്റെ സമീപത്ത് നിന്നാണ് സ്ഥിരം പാല്‍ വാങ്ങുന്നത്. സുധീര്‍ കൃത്യമായ അളവിലല്ല പാല്‍ നല്‍കുന്നതെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതോടെ ഇരുകൂട്ടരും തങ്ങളുടെ ആളുകളെ വിളിച്ചുവരുത്തുകയും പിന്നാലെ വെടിവെയ്പുമുണ്ടായി.
വിവരമറഞ്ഞ് ബെഗുസരായ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ പക്കല്‍നിന്ന് തോക്കുകളും തിരകളും പൊലീസ് കണ്ടെടുത്തു. രണ്ടു യുവാക്കള്‍ക്കും ഒരു സ്ത്രീക്കുമാണ് വെടിവെയ്പിനെ തുടര്‍ന്ന് പരിക്കേറ്റത്.
Keywords: Patna, News, National, Crime, Police, Hospital, Injured, Milk, Bihar, Begusarai, 3 injured in firing after brawl at milk shop in Bihar's Begusarai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.