3 Soldiers Injured | ജമ്മു കശ്മീരിലെ ഷോപിയാനില്‍ സ്ഫോടനം; 3 സൈനികര്‍ക്ക് പരിക്കേറ്റതായി പൊലീസ്
Jun 2, 2022, 10:08 IST
ശ്രീനഗര്‍: (www.kvartha.com) ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യം സഞ്ചരിച്ച വാഹനത്തില്‍ സ്ഫോടനം. മൂന്ന് സൈനികര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വാടകയ്ക്കെടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
'ഷോപിയാനിലെ സെഡോവില് വാടകയ്ക്കെടുത്ത സ്വകാര്യ വാഹനത്തിനുള്ളില്‍ സ്ഫോടനം നടന്നു. 3 സൈനികര്‍ക്ക് പരിക്കേറ്റു, ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ സ്വഭാവവും ഉറവിടവും (ഗ്രനേഡ് മൂലമുള്ള സ്ഫോടനം അല്ലെങ്കില്‍ വാഹനത്തിനുള്ളില്‍ സ്ഥാപിച്ച ഐഇഡി അല്ലെങ്കില്‍ ബാറ്ററിയുടെ തകരാറ്) അന്വേഷിക്കുന്നു, അത് അറിയിക്കും: ഐജിപി കശ്മീര്‍ (sic)',- കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) വിജയ് കുമാറിനെ ഉദ്ധരിച്ച് കശ്മീര്‍ സോണ്‍ പൊലീസിന്റെ രാവിലെ ട്വീറ്റ് ചെയ്തു.
ഷോപിയാന്‍ ജില്ലയില്‍ ഒരു സാധാരണക്കാരന് ഭീകരരുടെ വെടിയേറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും മറ്റൊരു സംഭവം നടന്നിരിക്കുന്നതെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. കേന്ദ്രഭരണപ്രദേശത്ത് അടുത്തിടെ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്.
ഈ ആഴ്ച ആദ്യം, കുല്‍ഗാമിലെ സാംബ ജില്ലയില്‍ രജനി ബാല എന്ന ഒരു ഹൈസ്കൂള്‍ അധ്യാപിക വെടിയേറ്റ് മരിച്ചിരുന്നു. മെയ് മാസത്തില്‍ കേന്ദ്രഭരണപ്രദേശത്ത് ടിവി ആര്‍ടിസ്റ്റ് അമ്രീന്‍ ഭട്ട് വെടിയേറ്റ് മരിച്ചിരുന്നു. ഇതേ മാസത്തില്‍ വലിയ വേദനയുണ്ടാക്കിയ മറ്റൊരു സിവിലിയന്‍ കൊലപാതകം കാശ്മീര്‍ പണ്ഡിറ്റ്, രാഹുല്‍ ഭട്ട് എന്നിവരുടേതാണ്.
കശ്മീര്‍ താഴ്വരയില് ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ നടന്നതായി പൊലീസ് പറഞ്ഞു. അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര് ഉള്‍പെടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഭീകരര്‍ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.