'പാട്ട് നിര്‍ത്തിയത് ഇഷ്ടമായില്ല'; വിവാഹ സല്‍ക്കാര ദിവസം ആഘോഷങ്ങള്‍ക്കിടെ ആക്രമണം; വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേറ്റു
Apr 12, 2022, 11:02 IST
നാഗ്പൂര്‍: (www.kvartha.com 12.04.2022) വിവാഹ സല്‍ക്കാര ദിവസം ആഘോഷങ്ങള്‍ക്കിടെ ആക്രമണം. വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേറ്റു. പരിപാടിക്കിടെ അഥിതികളായെത്തിയ നാല് പേരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് മറ്റുള്ളവര്‍ പറഞ്ഞു. ഇതോടെ ചടങ്ങുകള്‍ ദുരന്തത്തിലേക്ക് വഴിമാറി. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
നാഗ്പൂരിലെ കപില്‍നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിവാഹാഘോഷം കൊഴുപ്പിക്കാന്‍ ആഘോഷങ്ങള്‍ക്കിടെ വച്ച പാട്ട് നിര്‍ത്തിയതില്‍ പ്രകോപിതരായാണ് പ്രതികള്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്നും ഇവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
'ശനിയാഴ്ചയാണ് വിവാഹം നടന്നത്. പിറ്റേന്ന് ഞായറാഴ്ച വരന് വീടിന് സമീപത്തുവച്ച് റിസപ്ഷന്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ നാലുപേരും ബഹളം വച്ചതിനെ തുടര്‍ന്ന് സംഗീതം നിര്‍ത്തി. പാട്ട് നിര്‍ത്തിയതോടെ നാല് പേരും പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഇതിനിടെ വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'- പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.