Girl Killed | 'പഠിക്കാന്‍ മടി കാണിച്ച 4 വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു'; ദമ്പതികള്‍ അറസ്റ്റില്‍

 


ജംഷഡ്പൂര്‍: (www.kvartha.com) പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഉത്തം മെയ്തി (27), അഞ്ജന മഹാതോ (26) എന്നിവരെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
                
Girl Killed | 'പഠിക്കാന്‍ മടി കാണിച്ച 4 വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു'; ദമ്പതികള്‍ അറസ്റ്റില്‍

പൊലീസ് പറയുന്നത് ഇങ്ങനെ

'ജൂണ്‍ 29 നാണ് ക്രൂരകൃത്യം നടന്നതെങ്കിലും ചൊവ്വാഴ്ച ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഗലുദിഹിലെ റെയില്‍വേ ട്രാകിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പലതവണ അപേക്ഷിച്ചിട്ടും ഇളയ മകള്‍ പഠനത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. രോഷാകുലരായ ഇരുവരും അവളുടെ കൈകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ അവളെ ഖസ്മഹലിലെ സദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

തുടര്‍ന്ന് സല്‍ഗജ്ഹുരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി ഗലുദിഹ് സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ മൃതദേഹം റെയില്‍വേ ട്രാകിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോയി. ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച ബരിഗോറയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അയല്‍വാസികള്‍ മകളെ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് സംശയിച്ച് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും പൊട്ടിത്തെറിക്കുകയും സംഭവം വിവരിക്കുകയും ചെയ്തു', പൊലീസ് ഉദ്യോഗസ്ഥന്‍ ബിഎസ് ആര്‍ജിയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Jharkhand, Complaint, Crime, Killed, Arrested, Assault, Police, 4-year-old girl assaulted to death by parents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia