'കുസൃതി കൂടുതല്‍ കാട്ടിയതിന് ക്രൂരത'; അഞ്ചര വയസുകാരനെ പൊള്ളലേല്‍പിച്ചെന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ്

 


ഇടുക്കി: (www.kvartha.com 07.01.2022) അഞ്ചര വയസുകാരനെ പൊള്ളലേല്‍പിച്ചെന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ്. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

'കുസൃതി കൂടുതല്‍ കാട്ടിയതിന് ക്രൂരത'; അഞ്ചര വയസുകാരനെ പൊള്ളലേല്‍പിച്ചെന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ്

കുസൃതി കൂടുതല്‍ കാണിച്ചതിനാണ് അമ്മ കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പിച്ചതെന്നും സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോയതിനും കുസൃതി കൂടുതല്‍ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 

Keywords:  Idukki, News, Kerala, Case, Boy, Injured, Woman, Police, Hospital, Treatment, Crime, Doctor, 5 year old boy injured by woman in Idukki
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia