5 വയസ്സുകാരനെ 14കാരൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കി; നിലവിളിച്ചപ്പോൾ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം പുഴയോരത്ത് തള്ളി

 


അഹ് മദാബാദ്: (www.kvartha.com 03.12.2016) അഞ്ചു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കി. നിലവിളിച്ചപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു. ദനിലിംഡയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
5 വയസ്സുകാരനെ 14കാരൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കി; നിലവിളിച്ചപ്പോൾ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം പുഴയോരത്ത് തള്ളി

പരിസരവാസിയായ 14കാരനാണ് കുട്ടിയെ പീഡിപ്പിച്ചു കൊന്നത്. പ്രതിയെ ജുവൈനൽ ആക്ട് പ്രകാരം അറസ്റ്റു ചെയ്ത് ചിൽഡ്രൻസ് ഒബ്സേർവേഷൻ ഹോമിലേക്ക് മാറ്റിയതായി ദനിലിംഡ പോലീസ് പറഞ്ഞു.

ഇരുവരേയും താൻ കണ്ടിരുന്നതായും കുട്ടി കരയുന്നതെന്തിനാണെന്നു ചോദിച്ചപ്പോൾ കളിക്കുമ്പോൾ വീണു പരിക്കേറ്റതാണെന്നും ഐസ്ക്രീം വാങ്ങിച്ചു നൽകാനാണ് കൊണ്ടുപോകുന്നതെന്നുമായിരുന്നു 14കാരന്റെ മറുപടിയെന്ന് മരിച്ച കുട്ടിയുടെ മുത്തച്ഛൻ പോലീസിന് മൊഴി നൽകി.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് കരച്ചിൽ നിർത്താതിരുന്നപ്പോൾ കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതദേഹം പുഴയോരത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Summary: A five-year-old boy was sodomised, strangled and left for dead by a 15-year-old boy in Danililmda on Thursday night.

The accused teenager has been detained by Danilimda police under the Juvenile Justice Act and handed over to the children's observation home

Keywords: Five-year-old boy, Danililmda, Juvenile Justice, children, 5-year-old boy sodomised by teen, left for dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia