വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന 5വയസുകാരിയെ തട്ടിക്കൊണ്ടുപോയി നരബലി നടത്തി; മന്ത്രവാദി അറസ്റ്റില്‍
Aug 12, 2021, 10:42 IST
ഗുവാഹത്തി: (www.kvartha.com 12.08.2021) അഞ്ചുവയസുകാരിയെ നരബലി നടത്തിയ മന്ത്രവാദി അറസ്റ്റില്‍. അസമിലെ ചരൈദോ ജില്ലയില്‍ തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. തേയില തോട്ടത്തിലെ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ അജ്ഞാതരെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അഞ്ചുമക്കളില്‍ ഏറ്റവും ഇളയാളാണ് പെണ്‍കുട്ടി. കുട്ടിയെ കാണാതായതോടെ ഏറ്റവും മൂത്ത സഹോദരി ചൊവ്വാഴ്ച പൊലീസ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്ന് രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം സിങ്‌ലു നദിയില്‍നിന്ന് ലഭിക്കുകയായിരുന്നു. മൃദദേഹം കിട്ടിയ നദീതീരത്ത് നിന്ന് ചുവന്ന പട്ടും പൂജക്കായി ചാരവും പൂജക്കായി ഉപയോഗിച്ച മറ്റു വസ്തുക്കളും കണ്ടെത്തി.
പെണ്‍കുട്ടിയെ നരബലി നല്‍കിയതാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് അയച്ചു. കൂടുതല്‍ അന്വേഷണത്തിനൊടുവില്‍ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം പത്തുപേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്ത് ഇതിനുമുമ്പും നരബലി
അരങ്ങേറിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
അരങ്ങേറിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.