Minor Killed | 'യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു'

 


വാഷിങ്ടന്‍: (KVARTHA) യുഎസില്‍ അമ്മ വീട്ടില്‍നിന്നു പുറത്താക്കിയ പിഞ്ചുബാലിക ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപോര്‍ട്. കാന്‍സസിലെ സോയി ഫെലിക്സ് എന്ന അഞ്ചു വയസുള്ള പെണ്‍കുട്ടിയാണ് അതിദാരുണമായി മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൈകല്‍ ചെറി എന്നയാളെ 14 വയസില്‍ താഴെയുള്ള കുട്ടിയുടെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. വീടുകളില്ലാത്തവര്‍ താമസിക്കുന്ന കാംപ് സൈറ്റില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അഞ്ചുവയസുകാരിയെ ഒക്ടോബര്‍ രണ്ടിനു മാരകമായ മുറിവുകളോടെ ഒരു പെട്രോള്‍ സ്റ്റേഷനിലാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

സോയിയും കുറ്റാരോപിതനായ മൈകലും ഒരേവീട്ടിലാണ് താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. സോയിയുടെ അമ്മ വീട്ടില്‍ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കിവിടുന്നത് പതിവാണ്. ഈ സമയത്ത് വീട്ടിലുള്ളവര്‍ അടുത്തുള്ള കാംപിലാണ് താമസിക്കാറുള്ളത്.

സോയിക്ക് വീട്ടിലും കടുത്ത അവഗണനയാണ് നേരിട്ടിരുന്നത്. അയല്‍വാസികളാണ് അവളെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നത്. അവള്‍ സ്‌കൂളില്‍ പോയിരുന്നില്ല. എന്തെങ്കിലും കഴിക്കാന്‍ നല്‍കുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസിയായ ഷാരോണ്‍ വില്യം മൊഴി നല്‍കി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തും. 2 മില്യണ്‍ ഡോളറിന്റെ ബോന്‍ഡില്‍ തടവിലായ പ്രതിയെ ഡിസംബര്‍ 21ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Minor Killed | 'യുഎസില്‍ അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയ 5 വയസുകാരി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു'
 


Keywords: News, World, World-News, Crime, Crime-News, Accused, Arrested, Minor, Killed. Molested, Mother, Child, Girl, US News, House, Kansas News, 5-Year-Old Molested, Murdered In US After Mom Threw Her Out Of The House.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia