Found Dead | ഹരിയാനയില്‍ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

 



അംബാല: (www.kvartha.com) ഹരിയാനയിലെ അംബാലയിലെ ബലാന ഗ്രാമത്തില്‍ പുലര്‍ചെ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സംഗത് റാം (65), ഭാര്യ മഹീന്ദ്ര കൗര്‍(62), ഇവരുടെ മകന്‍ സുഖ് വീന്ദര്‍ സിംഗ് (34), ഭാര്യ റീന(28), സുഖ് വീന്ദര്‍ സിങ്ങിന്റെ രണ്ട് പെണ്‍മക്കളായ അഷു (5), ജസ്സി (7) എന്നിവരാണ് മരിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പില്‍ പറയുന്നതായി അധികൃതര്‍ അറിയിച്ചു. രണ്ട് കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വിഷം നല്‍കിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി.

Found Dead | ഹരിയാനയില്‍ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം


വീട്ടുകാര്‍ വീടിന് പുറത്തിറങ്ങാതായതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യമുനാനഗറിലെ ഇരുചക്രവാഹന കംപനിയിലാണ് സുഖ് വീന്ദര്‍ ജോലി ചെയ്തിരുന്നത്. 

Keywords:  News,National,India,Death,Crime,Police,Family,Dead Body,Local-News, 6 Members Of A Family, Including 2 Children, Found Dead In Haryana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia