Arrested | '6 വയസുകാരനെ നരബലി നല്‍കി ക്രൂര കൃത്യം'; 2 കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍; ദൈവ കല്‍പന പ്രകാരം സമ്പത്ത് വര്‍ധിക്കാനെന്ന് പിടിയിലായവരുടെ മൊഴി
Oct 3, 2022, 11:21 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആറ് വയസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍(19), അമര്‍ കുമാര്‍(19) എന്നിവരാണ് പിടിയിലായത്. യുപി സ്വദേശികളുടെ മകനാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഡെല്‍ഹിയിലെ ലോധി കോളനിയിലെ കെട്ടിട നിര്‍മാണ പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിര്‍മാണ തൊഴിലാളികളാണ്.
ദൈവകല്‍പന പ്രകാരം സമ്പത്ത് വര്‍ധിക്കാന്‍ വേണ്ടി നരബലി നടത്തുകയായിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ മൊഴി. 'ഭഗവാന്‍ ശിവന്റെ പ്രസാദം' കഴിച്ചുവെന്നും ഭഗവാന്‍ ശിവന്‍ കുട്ടിയെ ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ ലഹരിക്ക് അടിമകളാണ്. ഇവര്‍ ലഹരി ഉപയോഗിച്ചശേഷമാണ് കൊല നടത്തിയത്.
കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതികള്‍ സമീപത്തെ കെട്ടിട നിര്‍മാണ സ്ഥലത്തിരുന്ന് ഭക്തിഗാനം ആലപിക്കുന്നവരോട് ചന്ദനത്തിരി ചോദിച്ചുവെന്നും എന്നാല്‍ അവര്‍ നിഷേധിച്ചുവെന്നും തിരിച്ച് വരുന്നതിനിടെ ഭഗവാന്‍ ശിവന്‍ കുട്ടിയെ ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. കുട്ടിയെ ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.