Spirit seized | ലോറിയില്‍ മരപ്പൊടിച്ചാക്കുകളില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ സ്പിരിറ്റ് വേട്ട. നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6600 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. മരപ്പൊടി ചാക്കുകളില്‍ കന്നാസില്‍ നിറച്ചാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.45 മണിയോടെ പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം.
                 
Spirit seized | ലോറിയില്‍ മരപ്പൊടിച്ചാക്കുകളില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. എക്‌സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Keywords: Arrested, Crime, Pazhayangadi, Kerala News, Kannur News, Crime News, Spirit Seized, Spirit Seized in Kannur, 6600 litres of spirit seized from lorry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia