Shot Dead | 'കളിയില്‍ പരാജയപ്പെട്ടപ്പോള്‍ നോക്കി ചിരിച്ചു'; 30കാരന്‍ 7 പേരെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്
ബ്രസിലിയ: (www.kvartha.com) കളിയില്‍ പരാജയപ്പെട്ടപ്പോള്‍ നോക്കി ചിരിച്ചതിന് 12 വയസുള്ള കുട്ടിയടക്കം ഏഴുപേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലുള്ള പൂള്‍ ഹാളിലാണ് സംഭവം.
പൊലീസ് പറയുന്നത്: പൂള്‍ ഗെയിമില്‍ പ്രതിക്ക് രണ്ട് ഗെയിമുകള്‍ തുടര്‍ചയായി നഷ്ടപ്പെട്ടതോടെ കാഴ്ചക്കാര്‍ ഇയാളെ നോക്കി പരിഹസിച്ച് ചിരിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എഡ്ഗര്‍ റിച്ചാര്‍ഡോ ഡി ഒലിവെറിയ, എസിക്യുവസ് സോസ റിബിറോ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ടവരിലൊരാളുമായുള്ള കളിയിലാണ് ഒലിവെറിയ പരാജയപ്പെട്ടത്.
ആദ്യ തവണ പ്രതി കളിയില്‍ പരാജയപ്പെട്ടു. ശേഷം ഇയാള്‍ വീണ്ടും കളിക്കാന്‍ ആവശ്യപ്പെടുകയും അതിലും പരാജയപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ കൂടിനിന്നവരെല്ലാം ചിരിച്ചതോടെ പ്രകോപിതനായ ഒലിവെറിയ സഹായിക്കൊപ്പം തോക്കുമായെത്തി.
സഹായി എല്ലാവരെയും തോക്കുകാട്ടി പേടിപ്പിച്ച് ചുമരിനോട് തിരിച്ചു നിര്‍ത്തി. തുടര്‍ന്ന് ഒലിവെറിയ ഏഴുപേരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആറ് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു.
Keywords: Brazil, News, World, Death, Police, Crime, shot dead, 7 killed at Brazilian pool hall after mocking losers.