വഴക്കിട്ട ശേഷം 8 മാസം പ്രായമുള്ള മകളെ നിലത്തടിച്ച് കൊന്നതായി ഭാര്യയുടെ പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com 03.08.2021) വഴക്കിട്ട ശേഷം എട്ടുമാസം പ്രായമുള്ള മകളെ നിലത്തടിച്ച് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഒന്നരവര്‍ഷം മുമ്പായിരുന്നു മുഹമ്മദ് നസിമിന്റെയും മഹ്താബ് ജഹന്റെയും വിവാഹം. ഇവര്‍ക്ക് എട്ടുമാസം പ്രായമായ മകളുമുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് നസിമുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് മഹ്താബ് സ്വന്തം വീട്ടിലേക്ക് മടങ്ങി.

ജൂലൈ 31ന് രാത്രി നസിം മദ്യപിച്ച് മഹ്താബിന്റെ വീട്ടിലെത്തി. കുഞ്ഞിനെ വിട്ടുനല്‍കണമെന്നായിരുന്നു നസിമിന്റെ ആവശ്യം മഹ്താബ് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ ബലമായി പിടിച്ചുവാങ്ങിയ ശേഷം കുട്ടിയെ മരിക്കുന്നതുവരെ തറയില്‍ അടിക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നസിമിനെ റിമാന്‍ഡ് ചെയ്തതായി ബിജ്‌നോര്‍ പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് പറഞ്ഞു.

വഴക്കിട്ട ശേഷം 8 മാസം പ്രായമുള്ള മകളെ നിലത്തടിച്ച് കൊന്നതായി ഭാര്യയുടെ പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

Keywords:  Lucknow, News, National, Complaint, Crime, Arrest, Arrested, 8-month-old baby died in UP; Man arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia