Minor Arrested | 'കളിച്ചുകൊണ്ടിരുന്ന 9 വയസുകാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു'; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. കിഴക്കന്‍ ഡെല്‍ഹിയിലാണ് സംഭവം. ഒമ്പത് വയസുകാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്. തെരുവില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച തെരുവില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി പാര്‍കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. പിന്നാലെ ക്ഷീണിതയായ കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, പീഡനം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പീഡനത്തിനിരയായ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും കൗന്‍സിലിംഗ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Minor Arrested | 'കളിച്ചുകൊണ്ടിരുന്ന 9 വയസുകാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു'; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍


Keywords:  News, National-News, National, Crime-News, Police, New Delhi, Accused, Arrested, Police, Minor Boy, Minor Girl, Assaulted, Molestation, Crime, 9-Year-Old Girl Molested In Delhi, Minor Boy Detained: Cops.
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia