Crime | പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ
●ജുൽമി ഗ്രാമത്തിലുള്ള സർക്കാർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകൻ 32 കാരനായ വേദ് പ്രകാശ് ഭൈർവയാണ് പിടിയിലായത്.
●സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധ്യാപകൻ വേദ് പ്രകാശിനേയും വിദ്യാർത്ഥിനിയുടെ പരാതിയിൽ നടപടി എടുക്കാന്‍ വൈകിയ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും സസ്‌പെന്‍ഡ് ചെയ്തു.
കോട്ട: (KVARTHA) സർക്കാർ സ്‌കൂളിലെ അധ്യാപകൻ, പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണത്തിൽ അറസ്റ്റിലായി. രാജസ്ഥാനിലെ കോട്ട പൊലീസ് പറയുന്നതനുസരിച്ച്, ജുൽമി ഗ്രാമത്തിലുള്ള സർക്കാർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകൻ 32 കാരനായ വേദ് പ്രകാശ് ഭൈർവയാണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിനി നൽകിയ പരാതിയിൽ, അധ്യാപകൻ തന്നെ പലതവണ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ബലമായി പിടിച്ചുവലിച്ചുവെന്നും ആരോപിക്കുന്നു. ഈ സംഭവം താൻ ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും പരാതിപ്പെട്ടെങ്കിലും അവർ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധ്യാപകൻ വേദ് പ്രകാശിനേയും വിദ്യാർത്ഥിനിയുടെ പരാതിയിൽ നടപടി എടുക്കാന്‍ വൈകിയ സ്‌കൂള്‍ പ്രിന്‍സിപ്പലിനേയും സസ്‌പെന്‍ഡ് ചെയ്തു.
ഈ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. വിവരമറിഞ്ഞ് രോഷാകുലരായ നൂറുകണക്കിന് ഗ്രാമവാസികൾ അധ്യാപകനെ അണിയിക്കാൻ ചെരുപ്പുമാലയുമായി സ്‌കൂളിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ വലിയ പൊലീസ് സംഘം സ്കൂളിലെത്തുകയും പിന്നീട് അധ്യാപകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
#schoolsafety #teachers #justice #India #Rajasthan #protest