യൂണിവേഴ്സിറ്റി കാമ്പസുകളില്‍ എത്തിയവര്‍ക്കു നേരെ യുവാവ് മലവിസര്‍ജ്യം എറിഞ്ഞു; 23കാരന്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമങ്ങള്‍
Nov 28, 2019, 12:29 IST
ഒട്ടാവ: (www.kvartha.com 28.11.2019) യൂണിവേഴ്സിറ്റി കാമ്പസുകളില്‍ എത്തിയവര്‍ക്കു നേരെ മലവിസര്‍ജ്യം എറിഞ്ഞ 23കാരന്‍ അറസ്റ്റില്‍. സാമുവല്‍ ഒപോകു (23) എന്ന കനേഡിയന്‍ സ്വദേശിയെ ആണ് ചൊവ്വാഴ്ച വൈകിട്ട് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ ദേഹോപദ്രവം ഏല്പിച്ചതിനും ശല്യപ്പെടുത്തിയതിനും കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
കാനഡയില്‍ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ എത്തിയവര്‍ക്കു നേരെയാണ് ഇയാള്‍ മലവിസര്‍ജ്യം എറിഞ്ഞത്. കാമ്പസുകളില്‍ എത്തുന്നവരുടെ നേരെ ഒളിച്ചിരുന്ന് അപ്രതീക്ഷിതമായി മല വിസര്‍ജ്യം വാരിയെറിയുകയാണ് ഇയാള്‍ ചെയ്തത്. മൂന്നു ദിവസങ്ങളിലായാണ് ഇയാളുടെ ആക്രമണം നടന്നത്. കഴിഞ്ഞ വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരുന്നു ആക്രമണം. യുവാവിന്റെ ആക്രമണത്തിനിരയായവരെല്ലാം ഏഷ്യക്കാരാണെന്ന് ടൊറോന്റോ പോലീസ് അറിയിച്ചു.
ബക്കറ്റില്‍ മലവിസര്‍ജ്യം കലക്കിയ ശേഷം ആളുകളുടെ ദേഹത്ത് ഒഴിക്കുകയാണ് ഇയാള്‍ ചെയ്തത്. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന ഒരു യുവതിയുടെയും മകന്റെയും മേല്‍ ആയിരുന്നു ഇയാള്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. മറ്റൊരു യൂണിവേഴ്സിറ്റി കാമ്പസില്‍ ഒരു സ്ത്രീയുടെയും പുരുഷന്റേയും നേര്‍ക്കും ടൊറോന്റോയിലെ ഒരു തെരുവില്‍ സ്ത്രീയുടെ നേര്‍ക്കും ഇയാള്‍ ആക്രമണം നടത്തി. ടൊറോന്റോ പോലീസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
മലവിസര്‍ജ്യം കലക്കാന്‍ ഉപയോഗിച്ച ബക്കറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിന് ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഇയാള്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യം കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പോലീസിന്റെ പെട്ടെന്നുള്ള നടപടിയില്‍ ടൊറോന്റോ മേയര്‍ ജോണ്‍ ടോറി നന്ദി അറിയിച്ചു. നഗരത്തിലും കാമ്പസുകളിലും സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ പോലീസിനു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A Toronto Man Was Arrested For Allegedly Throwing Buckets Of Poop On People,News, Attack, Arrested, Police, Crime, Criminal Case, World.

Please consider a retweet. This man is alleged to be throwing feces on people in Toronto. If you know who he is call Toronto Police 416-808-2222 or remain anonymous by contacting Crime Stoppers 1-800-222-8477 or https://t.co/s26uSiNpM8 ^sm pic.twitter.com/AyJHBVF0P1— Toronto Police (@TorontoPolice) November 26, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A Toronto Man Was Arrested For Allegedly Throwing Buckets Of Poop On People,News, Attack, Arrested, Police, Crime, Criminal Case, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.