Remanded | 'ഓടുന്ന പൊലീസ് ജീപില്‍ മദ്യലഹരിയില്‍ ഡ്രൈവറുടെ കഴുത്തിന് പിടിച്ച് പ്രതി; നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചു; 2 ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്'; യുവാവ് റിമാന്‍ഡില്‍

 


പയ്യന്നൂര്‍: (www.kvartha.com) മദ്യലഹരിയിലായിരുന്ന പ്രതി ഡ്രൈവറുടെ കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പൊലീസ് ജീപ് മരത്തിലിടിച്ച് രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ചെ ഒന്നരയോടെ പെരിങ്ങോം സിആര്‍പിഎഫ് കാംപിന് സമീപമാണ് സംഭവം. ഡ്രൈവര്‍ ശംസുദ്ദീന്‍, എഎസ്‌ഐ ജില്‍സ്‌കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
   
Remanded | 'ഓടുന്ന പൊലീസ് ജീപില്‍ മദ്യലഹരിയില്‍ ഡ്രൈവറുടെ കഴുത്തിന് പിടിച്ച് പ്രതി; നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചു; 2 ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്'; യുവാവ് റിമാന്‍ഡില്‍

കാങ്കോലിലെ മരണവീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നതിന് സുരേഷ് (45) എന്നയാളെ പയ്യന്നൂര്‍ ഗവ. താലൂക് ആശുപത്രിയില്‍ മെഡികല്‍ പരിശോധനക്ക് കൊണ്ടുപോയി മടങ്ങുന്ന വഴിയാണ് സംഭവം. നേരത്തെ തന്നെ അക്രമസ്വഭാവം കാട്ടിയ പ്രതി പെട്ടെന്ന് ഡ്രൈവര്‍ ശംസുദ്ദീന്റെ കഴുത്തില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതോടെ നിയന്ത്രണം വിട്ട കെഎല്‍ ഒന്ന് സിയു 0191 ഗൂര്‍ഖാ ജീപ് മരത്തിലിടിച്ച് മറിയുകയായിരുന്നു. പ്രതി സുരേഷ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയതിനും കേസെടുത്ത സുരേഷിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Kerala News, Malayalam News, Arrested, Peringom Police, Accused grabbed driver's neck in police jeep.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia