Court Verdict | മയക്കുമരുന്ന് കടത്ത്: യുവാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
Nov 22, 2022, 21:40 IST
കണ്ണൂര്‍: (www.kvartha.com) മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ ജില്ലയിലെ പി പ്രജുണിനെയാണ് വടകര കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് കണ്ണൂര്‍ എസ്എന്‍ പാര്‍ക് റോഡില്‍ വച്ച് 170 മിലി ഗ്രാം മാരക മയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാമ്പ് (ലൈസര്‍ജൈഡ്) കടത്തിയതിന് കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാള്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിഞ്ഞ് വരികയുമാണ്.
കേസില്‍ കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ടി രാഗേഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. തുടര്‍ന്ന് വടകര കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്. സര്‍കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സനൂജ് ഹാജരായി.

Keywords: Latest-News, Kerala, Kannur, Top-Headlines, Drugs, Arrested, Crime, Court Order, Verdict, Accused in drug case sentenced to 10 years rigorous imprisonment and fine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.