Actor Death | സിപിഎം സമ്മേളന ദൃശ്യാവിഷ്ക്കാരത്തിനെത്തിയ നടൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

 
 Actor M. Madhusoodanan found dead in a hotel room in Kollam after attending CPM event.
 Actor M. Madhusoodanan found dead in a hotel room in Kollam after attending CPM event.

Photo: Arranged

● പയ്യന്നൂർ കൊവ്വൽ സ്വദേശിയായ എം മധുസൂദനൻ ആണ് മരിച്ചത്
● കൊല്ലം നഗരത്തിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്
● സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: (KVARTHA) സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ദൃശ്യാവിഷ്ക്കാര പരിപാടിക്കെത്തിയ നടൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. പയ്യന്നൂർ ആണ്ടം കൊവ്വൽ സ്വദേശിയായ എം മധുസൂദനൻ (50) ആണ് മരിച്ചത്. കൊല്ലം നഗരത്തിലെ ഹോട്ടൽ മുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത നാടക സംവിധായകൻ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ദൃശ്യാവിഷ്ക്കാരത്തിൽ ഇ.കെ. നായനാരുടെ വേഷം അവതരിപ്പിക്കാനാണ് മധുസൂദനൻ കൊല്ലത്ത് എത്തിയത്.  പരിപാടിക്കായുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി സംഘാടകർ മധുസൂദനനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മധുസൂദനൻ്റെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Actor M. Madhusoodanan, who attended the CPM event, was found dead in a hotel room in Kollam. Police have initiated an investigation to determine the cause.

#ActorDeath #CPMEvent #KollamNews #Investigation #HotelIncident #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia