Criticism | 'പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ തന്നെ ഹോടെല്‍ മുറിയിലേക്ക് ക്ഷണിച്ചു'; പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍
 

 
Lakshmi Ramakrishnan discussing film industry issues
Lakshmi Ramakrishnan discussing film industry issues

Photo Credit: Instagram/Lakshmy Ramakrishnan

അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. 

ചെന്നൈ: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി നിരവധി നടിമാരാണ് തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. എന്നാല്‍ യുവ നടികള്‍ (Actress) മാത്രമല്ല, പ്രായമുള്ള സ്ത്രീകളോടുപോലും മലയാള സിനിമയില്‍ മോശമായി പെരുമാറുന്നത് പതിവാണെന്ന് തുറന്നുപറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍ (Lakshmi Ramakrishnan). 

അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാല്‍ മലയാള സിനിമയില്‍ പ്രായമുള്ളവരോട് പോലും മോശമായി പെരുമാറും. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലും തനിക്ക് മോശം അനുഭവം ഉണ്ടായെന്നും പ്രായമുള്ള സ്ത്രീകളോട് പോലും മലയാള സിനിമയില്‍ അണിയറ പ്രവര്‍ത്തകര്‍ മോശമായി പെരുമാറാറുണ്ടെന്നും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നതില്‍ ദു:ഖം ഉണ്ടെന്നും ലക്ഷ്മി പറഞ്ഞു.

സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് മലയാള സിനിമയില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായെന്ന് നടി വെളിപ്പെടുത്തിയത്. ഒരു സംവിധായകന്റെ താത്പര്യത്തിന്റെ വഴങ്ങി കൊടുക്കാത്തതിനാല്‍ തന്നെ മാനസികമായി ഉപദ്രവിച്ചിരുന്നു. ഒരു രംഗം ശരിയായില്ലെന്ന് പറഞ്ഞ് 19 തവണ റീടേക്ക് എടുക്കേണ്ട സാഹചര്യം ആണ് ഉണ്ടായത്. 

മാത്രമല്ല, കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ചുട്ടമറുപടി നല്‍കി. ഇതോടെ തനിക്ക് ഒരു മലയാള സിനിമ നഷ്ടമായെന്നും നടി വ്യക്തമാക്കി.

സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയാകാത്തതില്‍ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു. അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. മലയാളത്തില്‍ കുറച്ച് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും എല്ലാ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.

#LakshmiRamakrishnan, #MalayalamCinema, #GenderDiscrimination, #FilmIndustryIssues, #OlderActresses, #ActressExperiences

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia