വളര്‍ത്തുനായയെ ഉലക്കകൊണ്ടടിച്ചുകൊന്നശേഷം ബന്ധുവീട്ടില്‍ കയറി ഹൃദ്രോഗിയായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും അടിച്ചു പരിക്കേല്‍പിച്ചു; യുവാവ് അറസ്റ്റില്‍

 


ചിറയിന്‍കീഴ്: (www.kvartha.com 29.12.2020) വളര്‍ത്തുനായയെ ഉലക്കകൊണ്ടടിച്ചുകൊന്നശേഷം ബന്ധുവീട്ടില്‍ കയറി ഹൃദ്രോഗിയായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വക്കം പാണന്റെ മുക്ക് വട്ടവിള വീട്ടില്‍ അഭിലാഷ് (38) ആണ് കടയ്ക്കാവൂര്‍ പൊലീസിന്റെ പിടിയിലായത്.  വളര്‍ത്തുനായയെ ഉലക്കകൊണ്ടടിച്ചുകൊന്നശേഷം ബന്ധുവീട്ടില്‍ കയറി ഹൃദ്രോഗിയായ ഗൃഹനാഥനെയും ഭാര്യയെയും മകനെയും അടിച്ചു പരിക്കേല്‍പിച്ചു; യുവാവ് അറസ്റ്റില്‍
ഞായറാഴ്ച രാത്രി 1.30 മണിയോടെയാണ് സംഭവം. വക്കം പാണന്റെ മുക്ക് വട്ടവിളവീട്ടില്‍ സുനില്‍കുമാര്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഷൈല, മകന്‍ സുനു എന്നിവരെയാണ് അഭിലാഷ് ആക്രമിച്ച് പരിക്കേല്‍പിച്ചത്. നേരത്തെതന്നെ പ്രശ്‌നക്കാരനായ അഭിലാഷിന്റെ പേരില്‍ അയല്‍വാസിയും ബന്ധുവുമായ ഷൈല വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.

തനിക്കെതിരേ പരാതി നല്‍കിയത് കുഞ്ഞമ്മയാണ് എന്ന വൈരാഗ്യത്താല്‍ അഭിലാഷ് ഇവരുടെ വീട്ടുമുറ്റത്തു വന്ന് അസഭ്യം പറഞ്ഞിരുന്നു. അര്‍ധരാത്രിയായിട്ടും ശല്യം തുടര്‍ന്നപ്പോള്‍ വീട്ടുകാര്‍ ചോദ്യംചെയ്തു. ഇതോടെയാണ് പ്രതി ഇവരുടെ വീട്ടില്‍ക്കയറി അക്രമം നടത്തിയത്.

വീട്ടില്‍ കയറി ആദ്യം ഉലക്കകൊണ്ട് സുനില്‍കുമാറിനെ മര്‍ദിച്ചു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച സുനില്‍കുമാറിന്റെ ഭാര്യയ്ക്കും മകനും അടിയേറ്റു. അതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. വിവരം കടയ്ക്കാവൂര്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തിനുശേഷമാണ് വളര്‍ത്തുനായ അടിയേറ്റു ചത്തുകിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വധശ്രമം, മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Keywords:  After killing pet dog man at relative's house to attack, News, Local News, Crime, Criminal Case, Police, Arrested, Court, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia