Arrested | ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; അധ്യാപകന്‍ പൊലീസ് പിടിയില്‍
ആലപ്പുഴ: (www.kvartha.com) ആലപ്പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അധ്യാപകനെ പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകന്‍ സജിത്തിനെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് സര്‍കാര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.
പിന്നാലെ സജിത്ത് ഒളിവില്‍ പോയി. കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരെ സമാന പരാതിയുമായി മുന്നോട്ട് വന്നു. ഒടുവില്‍ നാല് ദിവസം മുന്‍പ് ഒരു രക്ഷകര്‍ത്താവ് നല്‍കിയ പരാതിയിലാണ് ആലപ്പുഴ സൗത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ അധ്യപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കന്യാകുമാരിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സജിത്തിനെ അവിടുത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോക്‌സോ കേസിലും ഉള്‍പ്പെട്ട വ്യക്തിയാണെന്ന് അറിഞ്ഞതോടെ ആലപ്പുഴ പൊലീസിനെ വിവരം അറിയിച്ചു. മുമ്പും ഇത്തരം കേസുകളില്‍ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.
Keywords: Alappuzha, News, Kerala, Crime, Police, Arrest, Arrested, Teacher, Molestation attempt, Alappuzha: Case of molestation attempt against minor girl; Teacher arrested.