Arrested | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
ആലപ്പുഴ: (www.kvartha.com) ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഭിജിത്തി(21)നെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്ര ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് പുന്നപ്ര വടക്ക് പഞ്ചായത് പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിം കുമാറിന്റെ മകന്‍ അതുല്‍ (26) കുത്തേറ്റ് മരിച്ചത്. പൊലീസ് പറയുന്നത്: ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പാട്ട് അരങ്ങേറിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും അതുലുമായി വാക്കേറ്റവും ഉന്തുതള്ളും നടന്നു. വിവരമറിഞ്ഞ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അതുലിനെ കുത്തുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ശ്രീജിത്ത് ഓടി രക്ഷപെട്ടു. ഗുരുതര പരുക്കേറ്റ അതുലിനെ പൊലീസ് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി പരിസരത്ത് നിന്നുമാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്.
Keywords: Alappuzha, News, Kerala, Crime, Arrested, Police, Killed, Murder case, Alappuzha: One more arrested in murder case.