Arrested | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com) ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഭിജിത്തി(21)നെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Arrested | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്ര ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രിയാണ് പുന്നപ്ര വടക്ക് പഞ്ചായത് പറവൂര്‍ തട്ടാന്തറ വീട്ടില്‍ സലിം കുമാറിന്റെ മകന്‍ അതുല്‍ (26) കുത്തേറ്റ് മരിച്ചത്. പൊലീസ് പറയുന്നത്: ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പാട്ട് അരങ്ങേറിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും അതുലുമായി വാക്കേറ്റവും ഉന്തുതള്ളും നടന്നു. വിവരമറിഞ്ഞ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അതുലിനെ കുത്തുകയായിരുന്നു.

Arrested | ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ശ്രീജിത്ത് ഓടി രക്ഷപെട്ടു. ഗുരുതര പരുക്കേറ്റ അതുലിനെ പൊലീസ് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി പരിസരത്ത് നിന്നുമാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്.

Keywords: Alappuzha, News, Kerala, Crime, Arrested, Police, Killed, Murder case, Alappuzha: One more arrested in murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia