ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് ആളുകളുടെ മര്‍ദനമേറ്റതായി ആരോപണം; ദളിതന് മരിച്ചു
Dec 3, 2021, 15:59 IST
നൈനിറ്റാള്‍: (www.kvartha.com 03.12.2021) ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന് ആളുകളുടെ മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്ന ദളിതന് മരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. ചമ്പാവത്ത് പതി ബ്ലോകില്‍ തയ്യല്‍ക്കട നടത്തിയിരുന്ന രമേഷ് റാം (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റ പാടുകളോടെയാണ് റാമിനെ കണ്ടെത്തിയെന്നാണ് റിപോര്‍ട്.
ഗ്രാമവാസികള്‍ റാമിനെ ചമ്പാവത്തിലെ ലോഹഘട്ട് ടൗണിലെ കമ്യൂനിറ്റി ഹെല്‍ത് സെന്ററില്‍ എത്തിച്ചു. തുടര്‍ന്ന് ഹല്‍ദ്വാനിയിലെ ഡോ. സുശീല തിവാരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്ക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ചതിന് അവര്‍ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചുവെന്ന് റാമിന്റെ ഭാര്യ തുളസീ ദേവി ആരോപിച്ചു.
തുളസീ ദേവിയുടെ പരാതി പ്രകാരം ഐപിസി 302 വകുപ്പ് (കൊലപാതകക്കുറ്റം), എസ് സി എസ് ടി ആക്ട് എന്നിവ ഉള്‍പെടുത്തി പൊലീസ് കേസെടുത്തു. അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റെര്‍ ചെയ്തിട്ടുണ്ടെന്ന് പതി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഹരി പ്രസാദ് പറഞ്ഞു.
അതേസമയം, പോസ്റ്റ്മോര്‍ടെം റിപോര്‍ട് വന്നതിന് ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സര്‍കിള്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: News, National, Police, Attack, Hospital, Crime, Complaint, Food, Marriage, Allegedly man attacked by people for eating with upper castes, died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.