Found Dead | അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി; 'മൃതദേഹം കഷ്ണങ്ങളായി മുറിച്ച നിലയില്‍'; ഒരു വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പൊലീസ്
Dec 5, 2022, 13:09 IST
ഹൈദരാബാദ്: (www.kvartha.com) അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം. സ്ത്രീയുടെ ശരീരം ഒരു വര്‍ഷം മുന്‍പ് കഷ്ണങ്ങളായി മുറിച്ചതാണെന്നാണ് പ്രാഥമിക തെളിവുകളിലൂടെ വ്യക്തമാകുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീട് വാടകയ്‌ക്കെടുത്തയാള്‍ വാടക നല്‍കാത്തതിനാല്‍ സ്ഥലത്ത് ഉടമസ്ഥനെത്തി. തുടര്‍ന്ന് വീട് കാലിയാക്കുന്നതിന്റെ ഭാഗമായി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ പ്രസവം ആണെന്ന് പറഞ്ഞ് 2021 ജൂണില്‍ വീട് വാടകയ്ക്ക് എടുത്തയാള്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാള്‍ പിന്നീട് ഒരു തവണ വീടിന്റെ പുറകവശത്ത് കൂടി അകത്തു കയറിയെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റിയിരുന്നില്ല.
ഒരു വര്‍ഷം കാത്തിരുന്നതിനു ശേഷം വീട്ടിലെ സാധനങ്ങള്‍ മാറ്റാനായി ഉടമസ്ഥന്‍ കയറിയപ്പോഴാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉടമസ്ഥന്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Hyderabad, News, National, Crime, Police, Complaint, Woman, Death, Found Dead, Andhra Pradesh: Woman found dead in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.