Robbery | 'ബസ് യാത്രക്കിടെ വയോധികയുടെ മാല കവരാന്‍ ശ്രമിച്ചു'; 2 യുവതികള്‍ പിടിയില്‍

 


അങ്കമാലി: (www.kvartha.com) ബസ് യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ രണ്ട് യുവതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ പൊന്നി (34), പുഷ്പ (38) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കാരക്കാട്ടുകുന്ന് കവലയിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മുനമ്പം- അങ്കമാലി പാതയില്‍ സര്‍വീസ് നടത്തുന്ന ബസിലെ യാത്രക്കാരിയായ സാവിത്രിയുടെ (73) മാലയാണ് രണ്ട് യുവതികള്‍ കവരാന്‍ ശ്രമിച്ചത്. സാവിത്രിയുടെ സീറ്റിന് പിറകിലിരുന്ന യുവതികള്‍ മാലയുടെ കൊളുത്ത് അകത്തി വച്ചിരുന്നു. സാവിത്രി സ്റ്റോപില്‍ ഇറങ്ങാന്‍ നേരത്ത് മാല വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു.

Robbery | 'ബസ് യാത്രക്കിടെ വയോധികയുടെ മാല കവരാന്‍ ശ്രമിച്ചു'; 2 യുവതികള്‍ പിടിയില്‍

ഈ സമയം യുവതികള്‍ മാല കവരാന്‍ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും നാട്ടുകാരുമെത്തി ഇരുവരെയും പിടികൂടി. പ്രതികളെ സ്റ്റേഷനിലെത്തിച്ചു. ഇവര്‍ മുമ്പും മോഷണക്കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുകയാണ്.

Keywords: News, Angamali, Kerala, Arrest, Crime, Women, Angamaly: Robbery attempt: Two women arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia