Arrest | ബേക്കറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

 
Another Arrest in Bakery Owner Kidnapping and Robbery Case
Another Arrest in Bakery Owner Kidnapping and Robbery Case

Photo: Arranged

● ബംഗളൂരുവിൽ നിന്നും വന്ന ബേക്കറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്നു.
● കാടാച്ചിറ ആഡൂർ മീത്തൽ കിഴക്കേ വളപ്പിൽ പഴയ പുരയിൽ പ്രജോഷ് (42) ആണ് അറസ്റ്റിലായത്.
● വാളയാറിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
● 2024 സെപ്റ്റംബർ അഞ്ചിന് പുലർച്ചെയാണ് റഫീഖിനെ തട്ടിക്കൊണ്ടുപോയത്.
● സ്ക്രൂഡ്രൈവർ, ഇരുമ്പ് വടി എന്നിവ കൊണ്ട് അതിക്രൂരമായി മർദ്ദിച്ചതിന് ശേഷം പണവും മൊബൈൽ ഫോണും കവർന്നു.

കണ്ണൂർ: (KVARTHA) ബംഗളൂരിൽ നിന്ന് കണ്ണൂരിലെ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ കമാൽ പീടികയിൽ വന്നിറങ്ങിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്നെന്ന കേസിൽ ഒരാളെ കൂടി ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കാടാച്ചിറ ആഡൂർ മീത്തൽ കിഴക്കേ വളപ്പിൽ പഴയ പുരയിൽ പ്രജോഷ് (42) ആണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ വാളയാറിൽ പ്രതി അറസ്റ്റിലായെന്ന വിവരം ലഭിച്ചതോടെ ചക്കരക്കൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2024 സെപ്റ്റംബർ അഞ്ചിന് പുലർച്ചെ ബംഗളൂരിൽ നിന്ന് വരികയായിരുന്ന റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് ബാഗിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപ കവർന്ന ശേഷം കാപ്പാട് ടൗണിൽ ഉപേക്ഷിച്ചു എന്നാണ് പരാതി. ഏച്ചൂർ കമാൽ പീടികയിൽ ബസ് ഇറങ്ങിയ ഉടൻ വ്യാപാരിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്ക്രൂഡ്രൈവർ, ഇരുമ്പ് വടി എന്നിവ കൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയും കാലിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തതിനു ശേഷം പണവും മൊബൈൽ ഫോണും കവരുകയായിരുന്നു. ഇതിനു ശേഷം പുലർച്ചെ ആറു മണിയോടെ കാപ്പാട് റോഡരികിൽ ഉപേക്ഷിച്ചു. ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീട്ടിലെത്തിയ റഫീഖ് പിന്നീട് ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ നേരത്തെ ഇരിക്കൂർ പെടയങ്ങോട് സ്വദേശി പി.പി. ഷിനോജിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

Police have arrested another person, Prajosh (42), in connection with the kidnapping and robbery of a bakery owner who was abducted upon arrival from Bangalore at Echur Kamal Peedika in Kannur. The victim, Rafeeq, was allegedly kidnapped, assaulted, and robbed of nine lakh rupees in September 2024. Earlier, one person was arrested in the case, and two more suspects are yet to be apprehended.

#KannurCrime, #KidnappingCase, #Robbery, #BakeryOwner, #KeralaPolice, #Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia